Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവന്‍റ് ഗാർഡ് റെസിഡൻസുമായി സ്‌കൈലൈൻ ദുബായിൽ

04:42 PM May 23, 2024 IST | Online Desk
Advertisement

കൊച്ചി: കഴിഞ്ഞ 35 വർഷമായി പാർപ്പിട നിർമാണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിർമാതാക്കളായ സ്കൈലൈൻ ദുബായിൽ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ് സെന്‍ററിലാണ് സ്‌കൈലൈൻ പ്രഥമ സംരംഭമായ അവന്‍റ് ഗാർഡ് റെസിഡൻസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുൻപ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയിൽ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈൻ ബിൽഡേഴ്‌സ് സിഎംഡി കെ.വി അബ്ദുൾ അസീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും ഏറെ വ്യത്യസ്‍തത പുലർത്തുന്ന പാർപ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement

മികവുറ്റ ഡിസൈനിംഗിലൂടെ സ്‌ഥലത്തിന്‍റെ ഉപയോഗ സാദ്ധ്യതകൾ, മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്‍റ് ഗാർഡിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ബിസിനസ് സെന്‍ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാർപ്പിട സമുച്ചയത്തിൽ നിക്ഷേപിക്കുന്നത് വഴി എട്ട് മുതൽ ഒൻപത് ശതമാനം വരെ സാമ്പത്തിക വളർച്ച നേടാൻ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്മുടക്കിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.സ്കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. പുതു തലമുറയുടെ അഭിരുചികൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണിത്. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകൽപന ചെയ്യാമെന്നതാണ് ഇതിന്‍റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, കളിസ്‌ഥലങ്ങൾ, പാർക്കുകൾ, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകൾ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാമുണ്ടാകും. നിലവിൽ സ്കൈലൈനിന്‌ പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

500 കോടി രൂപ മുതൽമുടക്കിൽ പത്തോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിമൂന്നിൽ പരം പ്രോജക്ടുകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈലൈൻ ഇതിനോടകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്‌ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags :
Businesskerala
Advertisement
Next Article