സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
11:11 AM Aug 30, 2024 IST | ലേഖകന്‍
Advertisement
Advertisement
സംസ്ഥാനത്ത് തുടര്‍ച്ചയായ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയിൽ ഇന്ന് കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,705 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് താഴ്ചയിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലാണ് വ്യാപാരം. വെള്ളിവില രണ്ടാം ദിനവും മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 93 രൂപയിലെത്തി.
ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനനുസരിച്ച് സ്വര്‍ണാഭരണ വിലയിലും മാറ്റമുണ്ടാകും.