Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്

11:17 AM Aug 20, 2024 IST | ലേഖകന്‍
Advertisement
Advertisement

തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് വില 6,660 രൂപയിലെത്തി. പവന്റെ നിരക്ക് 53,280 രൂപയായി. ഓഗസ്റ്റ് എട്ടു മുതല്‍ തുടര്‍ച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലെ നേരിയ ഇടിവാണ് ഇന്ന് സ്വർണപ്രിയർക്ക് ആശ്വാസമായിരിക്കുന്നത്.

രക്ഷാബന്ധന്‍ പ്രമാണിച്ച് കേരളത്തിലെ ജുവലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജുവലറികള്‍ മല്‍സരിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ വില്പന കുതിച്ചുയരും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില അഞ്ച് രൂപ കുറഞ്ഞ് 5,510 രൂപയായി. വെള്ളി വിലയില്‍ പക്ഷേ ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Tags :
Businesskeralanews
Advertisement
Next Article