Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണവിലയിൽ നേരിയ ആശ്വാസം; തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില താഴ്ന്നു

11:49 AM Aug 31, 2024 IST | ലേഖകന്‍
Advertisement

സ്വര്‍ണാഭരണപ്രേമികൾക്ക് ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,695 രൂപയും പവന് 80 രൂപ കുറഞ്ഞ് 53,560 രൂപയുമായി. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,545 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. ഇന്നലെ ഔണ്‍സിന് 0.70 ശതമാനം താഴ്ന്ന് 2,503.45 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.

Advertisement

വെള്ളിവിലയും താഴ്ന്നു തുടങ്ങി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 91 രൂപയിലാണ് വ്യാപാരം. ഈ വാരത്തില്‍ മൊത്തത്തില്‍ ഇടിവു കാണിച്ച വെള്ളിവില ഇന്നലെ മാത്രമാണ് രണ്ട് രൂപയുടെ വര്‍ധന നേടിയത്. ഇന്ന് അത് കുറയുകയും ചെയ്തതോടെ കഴിഞ്ഞ ആഴ്ചത്തെ നിലവാരത്തില്‍ തന്നെ ഈ ആഴ്ചയും അവസാനിപ്പിച്ചു.

Tags :
Businesskeralanews
Advertisement
Next Article