Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുതിച്ചുയർന്ന് പച്ചക്കറി വില

11:28 AM Nov 25, 2024 IST | Online Desk
Advertisement

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 600 ന് മുകളിലായിരുന്നെങ്കില്‍ ഇന്ന് അത് 800 ന് മുകളിലേക്ക് എത്തി. 27 കിലോയാണ് ഒരു ബോക്‌സിലുണ്ടാവുക. തമിഴ്‌നാട്ടിലെ തുടര്‍ച്ചയായ മഴയാണ് പച്ചകറി വിലയെ ബാധിച്ചതെന്ന് കടയുടമകള്‍ പറയുന്നു. ചെറുനാരങ്ങ, സവാള, വെളുത്തുള്ളി, വെണ്ട, തക്കാളി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില കൂടിയത്. തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വില ആശങ്കയ്ക്ക് വഴിവെക്കുന്നതാണ്. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില.

Advertisement

Tags :
keralanews
Advertisement
Next Article