Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

04:22 PM Jan 15, 2024 IST | Veekshanam
Advertisement

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ തമിഴ്‌നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാണെന്നാണ് പ്രാഥമിക നിഗമനം. ജോലാർപേട്ടിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ബന്ധുക്കൾ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. ഭർത്താവ്: ജീവൻ

Advertisement

Advertisement
Next Article