Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വടകര ടി.പിയുടെ മണ്ണ്; ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കും: ഷാഫി പറമ്പിൽ

'വടകരയുടെ രാഷ്ട്രീയ ബോധത്തിലാണ് വിശ്വാസം '
11:49 AM Mar 11, 2024 IST | Online Desk
Advertisement

വടകരയിൽ ടി.പി.വധം ഇത്തവണയും പ്രചാരണവിഷയമെന്ന് ഷാഫി പറമ്പിൽ. വടകര ടി.പിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തിരുത്താൻ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നും ഷാഫി. ടി പിയുടെ വീട്ടിലേക്ക് എത്തിയ ഷാഫിയെ മുദ്രാവാക്യങ്ങളോടെയാണ് കെ കെ രമയും പ്രവർത്തകരും സ്വീകരിച്ചത്.

Advertisement

ഇന്നലെ വടകരയിൽ ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണം എതിരാളികളെ ഞെട്ടിക്കുന്നതായിരുന്നു. 'സ്ഥാനാർത്ഥിയുടെ ശക്തി അശക്തിയെക്കാൾ ഞാൻ വിശ്വസിക്കുന്നത് തീരുമാനമെടുക്കുന്ന ജനങ്ങളുടെ ശക്തിയിലും അവരുടെ പൊളിറ്റിക്കൽ സെൻസിലും ആണ് ',വടകരയുടെ രാഷ്ട്രീയ ബോധത്തിലാണ് വിശ്വാസമെന്നും ഷാഫി പറമ്പിൽ പറഞ്ഞു

Tags :
featuredkeralaPolitics
Advertisement
Next Article