യുകെ പാർലമെന്റിൽ മലയാളി പ്രാതിനിധ്യമായി സോജൻ ജോസഫ്
12:47 PM Jul 05, 2024 IST
|
Online Desk
Advertisement
ലണ്ടൻ: യുകെ പാർലമെന്റിൽ മലയാളി സാന്നിധ്യമായി സോജൻ ജോസഫ്. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർത്ഥി വിജയം കൈവരിച്ചപ്പോൾ യുകെയിൽ ഇത്തരം ഒരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയായി സോജൻ ജോസഫ് മാറി. മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയർ ഗ്രീനിനെയാണ് സോജൻ പരാജയപ്പെടുത്തിയത്.
Advertisement
1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റ് സോജൻ ജോസഫ് കൈപ്പിടിയിൽ ഒതുക്കിയത്. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് മേധാവിയുമാണ്. 2002 മുതൽ പൊതുരംഗത്ത് സജീവമാണ്. സോജൻ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്.
Next Article