Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സോണിയ ​ഗാന്ധി രാജ്യ സഭയിലേക്ക്

11:55 AM Feb 14, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനിൽ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സോണിയ ​ഗാന്ധി ഇന്നു തന്നെ നാമ നിർദേശ പത്രിക സമർപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ അറിയിച്ചു. പത്രികാ സമർപ്പണത്തിനു വേണ്ടി സോണിയ ജയ്പുരിലേക്കു തിരിച്ചു. ‌കഴിഞ്ഞ 25 വർഷമായി സോണിയ ലോക്സഭയിൽ അം​ഗമാണ്.

Advertisement

ബിഹാർ, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും കോൺ​ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിഹാറിൽ അഖിലേഷ് പ്രസാദ് സിം​ഗ്, ഹിമാചൽ പ്രദേശിൽ അഭിഷേക് മനു സിം​ഗ്വി, മഹാരാഷ്‌ട്രയിൽ ചന്ദ്രകാന്ത് ഹന്ദോരെ എന്നിവരാണ് കോൺ​ഗ്രസ് സ്ഥാനാർഥികൾ. ഇവരും ഉടൻ പത്രിക സമർപ്പിക്കും.

Tags :
featured
Advertisement
Next Article