സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി. മാധവൻ നമ്പൂതിരി അന്തരിച്ചു
08:06 PM Dec 16, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി. മാധവൻ നമ്പൂതിരി (73) അന്തരിച്ചു. തൃശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഡൽഹിയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
Advertisement
Next Article