For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഷൊർണൂരിൽ ട്രെയിനിൽ കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

05:58 PM Oct 24, 2024 IST | Online Desk
ഷൊർണൂരിൽ ട്രെയിനിൽ കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
Advertisement

പാലക്കാട്‌: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാട് മുല്ലക്കൽ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ കിടപ്പുമുറിയിൽ വന്ന് കിടന്നതാണ്. ഉച്ച കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കിൽ തഹസിൽദാരുടെ ഡ്രൈവറായി ജോലി യ്യുകയായിരുന്നു സന്തോഷ്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.