For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്

11:54 AM Oct 26, 2024 IST | Online Desk
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
Advertisement

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പരസ്യചിത്രം പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ബന്ധങ്ങളിലെ സ്നേഹവും ഇഴയടുപ്പവും ദീപശോഭ പോലെ അനുദിനം തെളിമയുള്ളതായി നിലനിൽക്കണമെന്നതാണ് പരസ്യചിത്രത്തിന്റെ കഥാതന്തു. കേവലം നാലു ദിവസത്തെ ആഘോഷം മാത്രമല്ല, ജീവിതത്തിൽ ഉടനീളം പുലർത്തേണ്ട പരസ്പര സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും മഹത്തരമായ സന്ദേശം കൂടിയാണ് ഓരോ ദീപാവലിയും എന്ന് ചിത്രം ഓർമിപ്പിക്കുന്നു.

Advertisement

സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച 1929 മുതൽ, ഉപഭോക്തൃ സൗഹൃദ ബന്ധത്തിലൂന്നി (ഇൻവസ്റ്റിംഗ് ഇൻ റിലേഷൻഷിപ്സ്) ഇടപാടുകാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ബാങ്ക് പുലർത്തുന്ന പ്രതിബദ്ധതയെ പ്രചരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പരസ്പര സ്നേഹത്തിന്റെയും ഒത്തുകൂടലിന്റെയും മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ്, ദീപാവലിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയ പരസ്യചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.

"ഇടപാടുകാരുടെ ആഗ്രഹങ്ങൾ മനസിലാക്കുന്ന ബാങ്കർ എന്ന നിലയിൽ, അവരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് പരസ്യചിത്രത്തിലൂടെ അടിവരയിടുന്നത്."- അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ദീപാവലി വിവിധ തരത്തിലാണ് ആഘോഷിക്കുന്നതെന്നും ദീപാവലിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരസ്യചിത്രമാണ് സൗത്ത് ഇന്ത്യൻ ബാങ്കിനു വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും തോട്ട് ബ്ലർബ് കമ്മ്യൂണിക്കേഷൻ സ്ഥാപകനും സിസിഒയുമായ വിനോദ് കുഞ്ച് പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.