Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമൃദ്ധി@ കൊച്ചിയിൽ സ്വയം സഹായ കിയോസ്‌ക്കുകൾ സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

08:12 PM Oct 08, 2024 IST | Online Desk
Advertisement

കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സമൃദ്ധി@ കൊച്ചിയിൽ ടോക്കൺ എടുക്കാനുള്ള നീണ്ട വരികൾക്ക് പരിഹാരമാകുന്നു. ഭക്ഷണം ഓർഡർ ചെയ്യാനും തുകയടച്ച് ടോക്കൺ എടുക്കാനും ആയി രണ്ട് സ്വയം സഹായ കിയോസ്‌ക് (Self Billing Kiosk) സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപിച്ചു. ആവശ്യമുള്ള മെനു ഓർഡർ കിയോസ്ക് വഴി നൽകിയതിനു ശേഷം സ്‌ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടക്കാം. സംസ്ഥാനത്തുതന്നെ കൂടുതൽ ഭക്ഷണം വിറ്റഴിക്കുന്ന കുടുംബശ്രീയുടെ സംരംഭമാണ് സമൃദ്ധി@ കൊച്ചി. കൊച്ചി കോർപറേഷനുമായുള്ള ഈ സഹകരണത്തിലൂടെ, നഗര പരിധിയിൽ നൂതന ബാങ്കിങ് സേവനങ്ങൾ നൽകുന്ന ധനകാര്യ സ്ഥാപനമായി മാറുന്നതിനുള്ള പ്രവർത്തനങ്ങളിൽ വളർച്ച കൈവരിച്ചതായി സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

Advertisement

Advertisement
Next Article