എസ്പി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു
09:04 PM Sep 05, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പിവി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടർന്നാണ് നടപടി. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഡിഐജി കേസ് അന്വേഷിച്ച് സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും തൃശൂര്‍ ഡിഐജിക്ക് കേസ് കൈമാറുകയായിരുന്നു. എന്നാല്‍ സുജിത് ദാസ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തത്
Advertisement