'തീപ്പൊരി സിറാജ് '; രണ്ടാം ടെസ്റ്റിൽ ആദ്യ സെഷനിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; സിറാജിന് 6വിക്കറ്റ്
കേപ്ടൗൺ: 2023ൽ നിർത്തിയിടത്തു നിന്ന് വിക്കറ്റ് വേട്ട ആരംഭിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ സെഷനിൽ ആറു വിക്കറ്റ് വീഴ്ത്തി പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തീപ്പൊരി പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. 9 ഓവറിൽ 15റൺസ് മാത്രമാണ് സിറാജ് വിട്ടുകൊടുത്ത്. 23.2ഓവർ മാത്രം പിടിച്ചു നിന്ന ടീം ദക്ഷിണ ആഫ്രിക്ക 55 റൺസിന് ഓൾ ഔട്ട് ആയി. ഡേവിഡ് ബെഡിൻഹാം(12) കൈൽ വെറെയ്‌നെ (15) എന്നിവർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് കേപ്ടൗണിൽ പുരോഗിമിക്കുകയാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക നായകൻ ഡീൻ എൽഗർ ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ദക്ഷിണ ആഫ്രിക്ക നായകന്റെ തീരുമാനം തെറ്റാണെന്ന് സിറാജ് തെളിയിച്ചു കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ആദ്യത്തെ അഞ്ചു ഓവറിൽ വെറും മൂന്നു റൺസാണ് സിറാജ് വിട്ട് കൊടുത്തത്. മാത്രമല്ല മൂന്നു മുൻ നിര ബാറ്റർമാരും സിറാജിന്റെ തീപ്പൊരിക്ക് മുന്നിൽ വീണു. മാർക്രത്തെ ജെയ്‌സ്വാലിന്റെ കയ്യിൽ എത്തിച്ചാണ് സിറാജ് തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. തുടർന്ന് നായകൻ എൽഗറിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് രണ്ടാം വിക്കറ്റ്.വെറും 4 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.ടോണി ടി സോർസിയെ 2 റൺസിന് രാഹുലിന്റെ കയ്യിൽ എത്തിച്ചു ദക്ഷിണ ആഫ്രിക്കയെ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. തൊട്ടുപിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സിനെ ക്യാപ്റ്റൻ രോഹിതിന്റെ കൈകളിലെത്തിച്ച് ബുമ്രയും വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ കൈൽ വെറെയ്‌നെയും (15) മാർക്കോ ജാൻസനെയും സിറാജ് പുറത്താക്കി ഇന്ത്യക്കായി ജെസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 2.2 ഓവർ മാത്രം എറിഞ്ഞ മുകേഷ് കുമാർ റൺസ് ഒന്നും വിട്ടുകൊടുക്കാതെയാണ് വിക്കറ്റ് കരസ്ഥമാക്കിയത്