Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആർഎസ്‌എസ്- എഡിജിപി കൂടിക്കാഴ്‌ചയെ ന്യായീകരിച്ച്‌ സ്‌പീക്കർ എഎൻ ഷംസീർ

07:18 PM Sep 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച്‌ സ്‌പീക്കർ എഎൻ ഷംസീർ.ആർഎസ്‌എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതില്‍ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികള്‍ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതില്‍ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.

Advertisement

'അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്‌എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ആളുകളെ കണ്ടു. അതില്‍ വലിയ അപാകത ഒന്നും എനിക്ക് തോന്നുന്നില്ല' സ്‌പീക്കർ മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നിലപാട് വ്യക്തമാക്കി.എഡിജിപി എംആർ അജിത്കുമാറിനെതിരായ പിവി അൻവർ എംഎല്‍എയുടെ ആരോപണങ്ങളോടും സ്‌പീക്കർ പ്രതികരിച്ചു. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. സർക്കാർ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ ചൂണ്ടിക്കാട്ടി.

അതേസമയം, എഡിജിപി-ആർഎസ്‌എസ് കൂടിക്കാഴ്‌ചയില്‍ കൂടുതല്‍ സിപിഎം നേതാക്കളും അതൃപ്‌തി രേഖപ്പെടുത്തിയതിനിടെയാണ് എംആർ അജിത് കുമാറിന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ട് സ്‌പീക്കർ എഎൻ ഷംസീർ രംഗത്ത് വന്നിരിക്കുന്നത്.

Tags :
featuredkerala
Advertisement
Next Article