Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രോടേം സ്പീക്കര്‍ സ്ഥാനം; കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതില്‍ സത്യാഗ്രഹം നടത്തി

02:42 PM Jun 24, 2024 IST | Online Desk
Advertisement

നരുവാമൂട്: കൊടിക്കുന്നില്‍ സുരേഷിന് ലോക്‌സഭാ പ്രോടേം സ്പീക്കര്‍ സ്ഥാനം നല്‍കാതെ അവഗണിച്ചത് ബി ജെ പി സര്‍ക്കാരിന്റെ പിന്നാക്ക ജനവിഭാഗത്തിനോടുള്ള അവഹേളനമാണെന്നും ഭരണഘടനയോടും ജനാധിപത്യത്തോടുമുളള വെല്ലുവിളിയാണെന്നുംഇത്തരം വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് നരുവാമൂട് ജംഗ്ഷനിലെ അംബേദ്കര്‍ അയ്യന്‍കാളി പ്രതിമയ്ക്ക് മുന്നില്‍ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയിന്‍കീഴ് വേണുഗോപാല്‍.സത്യാഗ്രഹത്തിന് ഡി സി സി ജനറല്‍ സെക്രട്ടറി നരുവാമൂട് ജോയ് നേതൃത്വം നല്‍കി.മണ്ഡലം പ്രസിഡന്റ് കെ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.എം.മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍.ബൈജു,ബ്ലോക്ക് പ്രസിഡന്റ് സി.വേണു,പൂങ്കോട് സുനില്‍,ബ്ലോക്ക് ഭാരവാഹികളായ വി.ബാലകൃഷ്ണന്‍, ആര്‍.എം.നായര്‍,മൊട്ടമൂട് പ്രേമന്‍,വി.പി.ബാബകുമാര്‍,നരുവാമൂട് ചന്ദ്രന്‍,മൊട്ടമൂട് ശിവന്‍,ബി.പരമേശ്വരന്‍, ഇടയ്‌ക്കോട് വിനില്‍,മണ്ഡലം ഭാരവാഹികളായ എ.മാര്‍ക്കോസ്,എന്‍.കെ.ബാലചന്ദ്രന്‍,കുളങ്ങരക്കോണം ഷിബു,യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി പെരിങ്ങമ്മല ഹരി,യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വ.പ്രേംജിത്,അരുണ്‍ രാജ്,ബിജോയി,ബി.കോലപ്പന്‍,എന്‍.മുരുകന്‍ പണിക്കര്‍,കുളങ്ങരക്കോണം കുഞ്ഞുമോന്‍,ഷാജി നേതാജി നഗര്‍,എസ്.കണ്ണന്‍,പി.സോജകുമാര്‍,സുധീഷ് കുമാര്‍, എസ്.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു

Advertisement

Advertisement
Next Article