കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു
തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.
നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.