കായിക അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: കായിക അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണ് മരിച്ചത്. മുന്‍ അത്‌ലറ്റായ മനു ജോണ്‍ തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയാണ്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്‌കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എം.ജി സര്‍വകലാശാലാ ക്രോസ് കണ്‍ട്രി ടീം മുന്‍ ക്യാപ്റ്റനാണ്.
പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍), മാതാവ്: ചിന്നമ്മ തോമസ്.മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍ (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). മരുമകന്‍: രവി കൃഷ്ണ (കാനഡ). സഹോദരങ്ങള്‍: മനോജ് തോമസ് (ഇത്തിത്താനം), മാജു തോമസ് (പാറാല്‍), മാര്‍ട്ടിന്‍ തോമസ് (സൗദി).