Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

02:17 PM Nov 01, 2024 IST | Online Desk
Advertisement

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല.

Advertisement

എരുമേലി. പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ഇതിനുള്ള സൗകര്യം. പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായാണ് വണ്ടിപ്പെരിയാറില്‍ ക്രമീകരണം ഒരുക്കുന്നത്. സ്പോട്ട് ബുക്കിംഗ് നടത്തുന്നവര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. ഇത് സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായ സ്പോട്ട് ബുക്കിംഗ് വഴിയുള്ള എണ്ണവും പരിമിതപ്പെടുത്തും. നിലവില്‍ 70000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യു വഴി പ്രവേശനം. തിരക്ക് നിയന്ത്രിക്കാന്‍ മുന്‍പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

Tags :
keralanationalnews
Advertisement
Next Article