ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം നാളെ
കൊല്ലം :ശ്രീനാരായണ ഗുരു ദേവൻ്റെ 97-ാമത് മഹാസമാധി ദിനാചരണം ശനിയാഴ്ച ശിവഗി രി മഠത്തിൽ നാമജപം, ഉപവാ സം, മഹാസമാധി പ്രാർഥന തുടങ്ങിയ ചടങ്ങുകളോടെ നടക്കും. രാവിലെ അഞ്ചുമുതൽ വിശേഷാൽപൂജ, ഹവനം, പാരായണം, മഹാസമാധി പീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവ നടക്കും.
10-നു മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷ നാകും.
സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണ വും ഡോ. ശശി തരൂർ എം.പി. മുഖ്യപ്രഭാഷണവും നടത്തും.
12-ന് 'ഗുരുദേവൻ്റെ മഹാ സമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും' എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. രണ്ടിന് ശാരദാ മഠത്തിൽ ശാന്തിഹോമയജ്ഞം നടക്കും.തുടർന്ന് മഹാസമാധി പീഠത്തിലേക്കു കലശം വഹിച്ചുള്ള ശാന്തിയാത്ര.
3.30-ന് മഹാസമാധിപൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്‌കം ദൈവദശകാലാപന ങ്ങൾ, അഷ്ടോത്തര ശതനാമാവലി, അർച്ചന എന്നിവ നടക്കും. മഹാസമാധി സന്നിധിയിൽ ഭക്ത ജനങ്ങൾക്ക് അഷ്ടോത്തര ശതനാമാവലി അർച്ചന നടത്താൻ സൗകര്യമുണ്ടായിരിക്കും.