Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം നാളെ

11:37 AM Sep 20, 2024 IST | Online Desk
Advertisement

കൊല്ലം :ശ്രീനാരായണ ഗുരു ദേവൻ്റെ 97-ാമത് മഹാസമാധി ദിനാചരണം ശനിയാഴ്ച ശിവഗി രി മഠത്തിൽ നാമജപം, ഉപവാ സം, മഹാസമാധി പ്രാർഥന തുടങ്ങിയ ചടങ്ങുകളോടെ നടക്കും. രാവിലെ അഞ്ചുമുതൽ വിശേഷാൽപൂജ, ഹവനം, പാരായണം, മഹാസമാധി പീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവ നടക്കും.

Advertisement

10-നു മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷ നാകും.

സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണ വും ഡോ. ശശി തരൂർ എം.പി. മുഖ്യപ്രഭാഷണവും നടത്തും.

12-ന് 'ഗുരുദേവൻ്റെ മഹാ സമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും' എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. രണ്ടിന് ശാരദാ മഠത്തിൽ ശാന്തിഹോമയജ്ഞം നടക്കും.തുടർന്ന് മഹാസമാധി പീഠത്തിലേക്കു കലശം വഹിച്ചുള്ള ശാന്തിയാത്ര.

3.30-ന് മഹാസമാധിപൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്‌കം ദൈവദശകാലാപന ങ്ങൾ, അഷ്ടോത്തര ശതനാമാവലി, അർച്ചന എന്നിവ നടക്കും. മഹാസമാധി സന്നിധിയിൽ ഭക്ത ജനങ്ങൾക്ക് അഷ്ടോത്തര ശതനാമാവലി അർച്ചന നടത്താൻ സൗകര്യമുണ്ടായിരിക്കും.

Tags :
featuredkeralanews
Advertisement
Next Article