ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് 88 ശതമാനം വളര്‍ച്ച
06:05 PM Nov 15, 2023 IST
|
Veekshanam
Advertisement
Advertisement
കൊച്ചി: ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പനയില്‍ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് 88 ശതമാനം വളര്‍ച്ച. രണ്ടു പാദങ്ങളിലായി 860 കോടി രൂപയുടെ പോളിസികളാണ് റീട്ടെയില്‍, ഗ്രൂപ്പ് വിഭാഗങ്ങളിലായി വിറ്റത്. കമ്പനി 1,42,914 വ്യക്തിഗത പോളിസികള്‍ വിറ്റു. ഇതോടെ ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ശ്രീറാം ഏഴാം സ്ഥാനത്തെത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 70 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 25 ശതമാനം വാര്‍ഷിക വര്‍ധനയോടെ 10,146 കോടി രൂപയിലുമെത്തി.
Next Article