എസ്എസ്എൽസി മൂല്യനിർണ്ണയത്തിന് അർഹമായ ദിനബത്ത അനുവദിക്കണം; കെപിഎസ്ടിഎ
തിരുവനന്തപുരം: ഏപ്രിൽ 3ന് ആരംഭിച്ച് രണ്ട് സ്പെല്ലുകളായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് 16 ദിവസത്തെ ദിനബത്ത അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഏപ്രിൽ 3 മുതൽ 12 വരെയും 15 മുതൽ 20 വരെയുമുള്ള രണ്ട് സ്പെല്ലുകളിൽ 16 ദിവസങ്ങളിൽ ക്യാമ്പ് പ്രവർത്തിക്കണമെന്ന നിർദ്ദേശമുള്ളപ്പോൾ 14 ദിവസത്തെ ദിനബത്ത മാത്രം നൽകുന്നത് നീതി നിഷേധമാണ്. ഒന്നാമത്തെ സ്പെല്ലിൽ രണ്ട് അവധി ദിവസങ്ങൾ വരുന്നുണ്ട്. മുൻ വർഷങ്ങളിൽ ഇത്തരം ദിവസങ്ങളിലും ദിനബത്ത അനുവദിച്ചിരുന്നു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടി എന്തുവിലകൊടുത്തും സംഘടന ചെറുക്കും.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡൻ്റ് ടി എ ഷാഹിദ റഹ്മാൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ , വൈസ് പ്രസിഡൻ്റുമാരാരായ കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, സെക്രട്ടറിമാരായ പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, വർഗീസ് ആൻ്റണി, ജോൺ ബോസ്കോ, ജി കെ ഗിരീഷ്, പി വിനോദ്കുമാർ, പി എസ് മനോജ്, പി എം നാസർ, എം കെ അരുണ എന്നിവർ പ്രസംഗിച്ചു.