എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും: 4,27,105 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും
03:19 PM Feb 28, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ്് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 ഉള്‍പ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 118 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
Advertisement
രണ്ടാം വര്‍ഷ എന്‍എസ്‌ക്യുഎഫ് വൊക്കേഷനല്‍ പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും. രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷനല്‍ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 16ന് അവസാനിച്ചു. ഒന്നാം വര്‍ഷ എന്‍എസ്‌ക്യുഎഫ് പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും. എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.