എസ്എസ്എല്‍സി അവസാന പരീക്ഷ ഇന്ന്
മെയ് രണ്ടാംവാരം പരീക്ഷ ഫലം പ്രഖ്യാപിക്കും
10:33 AM Mar 25, 2024 IST | Online Desk
Advertisement
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.
Advertisement
മെയ് രണ്ടാംവാരം പരീക്ഷ ഫലം പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. ഹയർസെക്കൻഡറി പരീക്ഷകൾ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും.
എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.