For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും

12:52 PM Apr 03, 2024 IST | ലേഖകന്‍
എസ് എസ് എല്‍ സി  ഹയര്‍സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും
Advertisement
Advertisement

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്ബുകളിലായി പതിനാലായിരത്തോളം അധ്യാപകരെയാണ് എസഎസ്‌എല്‍സി മൂല്യനിര്‍ണയത്തിനായി ചുമതലപ്പെടുത്തിയിട്ടുളളത്. എല്ലാ വിഷയങ്ങളും കൂടി മുപ്പത്തിയെട്ടര ലക്ഷം പേപ്പറുകൾ പരിശോധിക്കാനുണ്ട്. ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പ്ലസ് വൺ പ്ലസ്ടു ക്ലാസുകളിലെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക. ഏപ്രിൽ 20 ന് മൂല്യനിർണയം പൂർത്തിയാകും.തുടർന്ന് മെയ് ആദ്യവാരം ഫലം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.