മാർത്തോമാ ചർച്ച് ഫല പെരുന്നാൾ ഫെബ്ബ്രുവരി 8 ന്
06:12 PM Jan 09, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റ് ആദ്യഫല പെരുന്നാളിന്റെ റാഫിൾ കൂപ്പൺ ഉൽഘടനം ഫാദർ ഡോ കെ തോമസ് നിർവഹിച്ചു. സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, വൈസ് പ്രസിഡന്റ് തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, കൺവീനർ ജിജി മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു. ഷിബു ചെറിയാൻ, മോൻ മാത്യു, ക്രിസ്റ്റി തോമസ്, റോഷൻ പി ജേക്കബ് , അരുൺ കോശി, സാമൂവൽ കുട്ടി ചാക്കോ, എബ്രഹാം വര്ഗീസ് എന്നിവർ നേതൃത്വം നൽകി. ഫെബ്ബ്രുവരി 8 ശനിയാഴച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെആദ്യഫല പെരുന്നാൾ നാഷണൽ ഇവാജലിക്കൽ ചർച്ചിൽ നടക്കും.
Advertisement