Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിപിൻ റാവത്തിന്റെ മരണത്തിൽ സ്റ്റാൻ‌ഡിങ് കമ്മിറ്റി റിപ്പോർട്ട് നൽകി

02:18 PM Dec 20, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ഹെലികോപ്ടർ അപകത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും മരിച്ച സംഭവത്തിനിടയാക്കിയ അപകടം മനുഷ്യപിഴവ് മൂലമെന്ന് റിപ്പോർട്ട്. ലോക്സഭയിൽ കഴിഞ്ഞ ചൊവാഴ്ച സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിൽ 2021 ഡിസംബർ എട്ടിനാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്തിരുന്ന ഹെലികോപ്ടർ തകർന്നുവീണത്. അപകടത്തിൽ 11 പേരാണ് മരിച്ചത്.
വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. നിയമനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദ പ്രതിവാദങ്ങള്‍ നടന്നിരുന്നു. കരസേന മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉള്‍പ്പടെ ഭേദഗതി ചെയ്ത് സുപ്രധാന പദവിയില്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും വലിയ വിവാദമായിരുന്നു.

Advertisement

Tags :
news
Advertisement
Next Article