Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവനക്കാർക്ക് ക്ഷേമ പദ്ധതികളുമായി കൊച്ചിയിലെ സ്റ്റാർട്ടപ്പ്

12:42 PM Aug 14, 2024 IST | Online Desk
Advertisement

കൊച്ചി: കൊച്ചിയിലെ ഫിൻടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐ വി ബി എമ്മിൽ വനിതാ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. വേതനത്തോടുകൂടിയുള്ള ആർത്തവ അവധി, വിശ്രമിക്കുവാനും ഉറങ്ങുവാനുമുള്ള 'നാപ് റൂം', നേതൃനിരയിൽ അൻപത് ശതമാനം വനിതാ സംവരണം, ആവശ്യമുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം, കൗൺസലിംഗ് സെഷനുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വനിതാ സംവരണമടക്കമുള്ള വിഷയങ്ങളിൽ പലപ്പോഴും സർക്കാർ തലങ്ങളിലടക്കം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ ഒരു സ്റ്റാർട്ടപ്പ് സംരംഭം വനിതകളുടെ ഉന്നമനത്തിനായുള്ള ആശയങ്ങൾ നടപ്പിലാക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ഉമാ തോമസ് എം എൽ എ അഭിപ്രായപ്പെട്ടു. ജന്മനാ എല്ലുകൾ പൊടിയുന്ന (ബ്രിറ്റ്ൽ ബോൺ ഡിസീസ്) രോഗത്തെ തുടർന്ന് തൊഴിൽ ലഭിക്കാതിരുന്ന ബിരുദാനന്തര ബിരുദധാരിയായ യുവതിക്ക് വർക്ക് ഫ്രം ഹോം സൗകര്യത്തോടുകൂടി ഐ വി ബി എം ജോലി നൽകിയിരുന്നു. വയനാട് ദുരിതബാധിതരായ കുടുംബങ്ങളിൽ നിന്നുള്ള അഞ്ചുപേർക്ക് ജോലി നൽകുവാൻ സന്നദ്ധരാണെന്ന് ഐ വി ബി എം മാനേജിംഗ് ഡയറക്ടർ ജാഫർ സാദിക്കും ഇന്ത്യ ഓപ്പറേഷൻസ് മേധാവി ഫസലുറഹ്മാനും അറിയിച്ചു.

Advertisement

Tags :
Business
Advertisement
Next Article