സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്
കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.
ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.
നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്'ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.
സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.