Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ്
അസോ. റീജണൽ ഓഫീസ് ഉദ്​ഘാടനം 4ന്

12:56 PM Jul 02, 2024 IST | ലേഖകന്‍
Advertisement
Advertisement

കൊല്ലം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ കൊല്ലം റീജണൽ ഓഫീസ് ഉദ്ഘാടനം 4ന് നടക്കും. ആനന്ദവല്ലീശ്വരം മഹാദേവർ ക്ഷേത്രത്തിനു പിന്നിൽ പണിതീർത്ത ബഹുനില മന്ദിരം ഉച്ചയ്ക്കു 12 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ടെയ്യും. സംഘടനയുടെ അഞ്ചാമത്തെ റീജണൽ ഓഫീസാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുന്നത്. സഹകരണ മേഖലയിലെ അറിവുകൾ ജീവനക്കാർക്കും, സഹകാരികൾക്കും, സഹകരണ വിദ്യാർത്ഥികൾക്കും പഠന വിധേയമാക്കുവാൻ സഹായിക്കുന്ന സഹകരണ പഠന കേന്ദ്രവും, സഹകരണ ലൈബ്രറിയും, കോൺഫറൻസ് ഹാളും ഉൾപ്പെടെയാണ് കൊല്ലം റീജിയണൽ ഓഫീസ് രൂപകല്പന ചെയ്തിരിക്കുന്നതെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അം​ഗങ്ങളിൽ നിന്നു മാത്രം സംഭാവന പിരിച്ചാണ് 33 ലക്ഷം രൂപ ചെലവിൽ കെട്ടിടം പൂർത്തിയാക്കിയത്. സഹകരണ മേഖലയിലെ ഉദ്യോഗാർഥികൾക്കായി സൗജന്യ പിഎസ്‌സി പരിശീലനവും നടത്തും. അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്താകമാനം നടത്തുന്ന അറുപത് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും അന്നു നടത്തും.
സംസ്ഥാനപ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.സി.വേണുഗോപാൽ എം.പി ഓഫീസ് ഉദ്ഘാടനവും, കൊടിക്കുന്നിൽ സുരേഷ് എം.പി ലൈബ്രറി ഉദ്ഘാടനവും, എൻ.കെ. പ്രേമചന്ദ്രൻ എം.പി കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നിർവഹിക്കും. ആദരിക്കൽ ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എയും, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സി.ആർ.മഹേഷ് എം.എൽ.എയും നിർവഹിക്കുന്നതാണ്. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം നസീർ, പഴകുളം മധു, കെ.പി ശ്രീകുമാർ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ജില്ലാ യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ, നിർവാഹക സമിതി അംഗങ്ങളായ എ. ഷാനവാസ്ഖാൻ, ചാമക്കാല ജ്യോതികുമാർ എന്നിവർ പങ്കെടുക്കും ജനറൽ സെക്രട്ടറി കെ.വി.ജയേഷ് സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസർ റിപ്പോർട്ടും, ട്രഷറർ സി.പി പ്രിയേഷ് നന്ദിയും പറയും.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി ജയേഷ്, ട്രഷറാർ സി.പി പ്രിയേഷ്, ജില്ലാ പ്രസിഡന്റ് കെ. സുനിൽ കുമാർ, സെക്രട്ടറി ടി.കെ. മുഹമ്മദ് അൻസർ എന്നിവർ പത്രസമ്മേളനത്തിലാണു പരിപാടികൾ വിശദീകരിച്ചത്.

Tags :
kerala
Advertisement
Next Article