ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
10:57 AM Nov 02, 2023 IST | Veekshanam
Advertisement
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമയുദ്ധത്തിന്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതില്‍ റിട്ട് ഹര്‍ജി സമർപ്പിച്ചു. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിയും നിയമോപദേശവും നേരത്തേ സ്റ്റാന്‍ഡിങ് കൗണ്‍സലിന് നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്റെ അഭിപ്രായവും കെ കെ വേണുഗോപാലിന്റെ സേവനവും സര്‍ക്കാര്‍ തേടിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത്.
Advertisement