Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

02:10 PM Jul 03, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച്‌ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.പുതുക്കിയ മാന്വൽ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement

സെപ്ഷ്യൽ സ്‌കൂൾ കലോത്സവം സെപ്റ്റംബർ 25,26,27 തീയതികളിൽ കണ്ണൂരിൽ വച്ചും ശാസ്ത്രമേള നവംബർ 14,15,16 ആലപ്പുഴയിലും നടക്കും.ദിശ എക്‌സ്‌പോ ഒക്ടോബർ 5,6,7,8, 9 തീയതികളിൽ തൃശൂരിൽ വച്ച്‌ നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടിയാണ് നേരത്തെ തീയതികൾ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂൾ ഒളിമ്ബിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക.എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച്‌ തന്നെയായിരിക്കുമെന്നും നാലുവർഷത്തിലൊരിക്കലായിരിക്കും സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയിൽ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Tags :
kerala
Advertisement
Next Article