Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂർ മുന്നിൽ

10:18 AM Jan 07, 2024 IST | Veekshanam
Advertisement

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരശ്ശീല വീഴാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ സ്വർണക്കപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. തിങ്കളാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്. ഏറ്റവും ഒടുവിലായി ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.

Advertisement

Tags :
featuredkerala
Advertisement
Next Article