സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണം: കെ ജി ഓ യു
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ വീണ്ടും സമിതിയെ നിയമിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരെ കബളിപ്പിക്കാനുള്ളതാണെന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കാനുള്ള സമിതിയുടെ കാലാവധി അഞ്ചുവർഷമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപനം ഉണ്ടായത്. എന്നാൽ വീണ്ടും ഒരു സമിതിയെ നിയമിക്കുന്നത് വഴി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ഒരു പുതിയ പദ്ധതി എന്ന ആശയം അടുത്തകാലത്തെങ്ങും നടപ്പിലാകില്ല എന്നതാണ് യാഥാർത്ഥ്യം.കോൺഗ്രസ് സർക്കാരുകൾ ഇതര സംസ്ഥാനങ്ങളിൽ സ്വീകരിച്ച മാതൃകയിൽ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങി പോകണം എന്നതാണ് സംഘടനയുടെ അഭിപ്രായം എന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.