Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗവർണ്ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പോലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

05:38 PM Jan 27, 2024 IST | ലേഖകന്‍
Advertisement

തിരു:ഗവർണ്ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പോലീസും കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ എസ് യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണ്ണർ . ഇപ്പോൾ പ്രതിഷേധം ഗവർണ്ണർക്കെതിരായപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നത്.
മുഖ്യമന്ത്രി,തനിക്കെതിരെ തിരിയുന്നവർ 'ആരായാലും കൈകാര്യം Iചെയ്യുമെന്ന സന്ദേശമാണ് നൽകുന്നത്. അതിന് സ്വന്തം പാർട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി ഞങ്ങളുടെ കുട്ടികളെ നാട് നീളെ തല്ലിച്ചെന്ന് മാത്രമല്ല.അവർക്ക് മംഗളപത്രം നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കുട്ടികളെ തല്ലിയ പോലീസുകാരെ പിണറായി വെറുതെ വിട്ടില്ല. ഗുഡ് സർവ്വീസ് എൻട്രി നൽകി ആദരിച്ചു. എന്നാൽ പിന്നീട് മോദിയെക്കണ്ടപ്പേൾ മുഖ്യമന്ത്രിയുടെ പതർച്ച എത്രത്തോളമെന്ന് അന്നത്തെ ഒരൊറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണ്.
ഇപ്പോൾ ഗവർണ്ണർക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്.ഇവർ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു.
രണ്ട് പേരും ചേർന്ന് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്.
അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കുപോലും ഗുഡ് സർവ്വീസ് എൻട്രി നൽകുന്ന അവസ്ഥയാണിപ്പോൾ.
പോലീസ്സേനയുടെ ഒരു വിഭാഗം സി പി എം ൻ്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisement

Advertisement
Next Article