കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
10:45 AM Apr 23, 2024 IST | Online Desk
Advertisement
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കള്ളവോട്ടിന് ശ്രമിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
സഞ്ജയ് കൗൾ. വീടുകളിലെ വോട്ടിങ്ങിൽ ഉണ്ടായ പാകപ്പിഴകളിലും പരാതികളിലും നടപടിയെടുത്തു. ഇതൊരു മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിനായി കേരളം സജ്ജമാണെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.
ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ ഉണ്ടായ പരാതിയിൽ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കർശന നിരീക്ഷണമുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Advertisement