Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുറ്റാലം വെള്ളച്ചാട്ടത്തില്‍ മഴവെള്ളപ്പാച്ചിലില്‍ വിദ്യാർഥിയെ കാണാതായി

06:21 PM May 17, 2024 IST | Online Desk
Advertisement

തെങ്കാശി: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മഴവെള്ളപ്പാച്ചിലില്‍ വിദ്യാർഥിയെ കാണാതായി.തിരുനെല്‍വേലി സ്വദേശി അശ്വിനെ (17) ആണ് കാണാതായത്.

Advertisement

കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസാധ്യത മുന്നില്‍ക്കണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്

Advertisement
Next Article