Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎം സ്വീകരിച്ച സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയ കേസിലെ ഒന്നാംപ്രതി

10:52 AM Jul 15, 2024 IST | Online Desk
Advertisement

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം സ്വീകരിച്ച സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയ കേസിലെ ഒന്നാം പ്രതി. 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് സുധീശൻ സംഘവും ആക്രമിച്ചത്. സുധീഷ് ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.

Advertisement

കുമ്പള സ്വദേശി സുധീഷ് ഉൾപ്പെടെയുള്ളവരെ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോർജ് എന്നിവർ പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. സുധീഷ് വടിവാളുകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 നവംബറിൽ മേലെ വെട്ടിപ്പുറത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ സുധീഷിനെതിരെ വധശ്രമവും നിലനിൽക്കുന്നുണ്ട്. എന്നാൽ സുധീഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

Tags :
featuredkeralanewsPolitics
Advertisement
Next Article