സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം തന്നെ; നിലപാട് ആവർത്തിച്ച് സുരേന്ദ്രൻ
12:12 PM Apr 11, 2024 IST
|
Veekshanam
Advertisement
കൽപറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന നിലപാട് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അധിനിവേശ ശക്തികൾ സുൽത്താൻ ബത്തേരി ആക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന കെ സുരേന്ദ്രന്റെ പരാമർശം വിവാദത്തിലായിരുന്നു. വിഷയം ചർച്ചയായതോടെ ഇന്ന് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോഴാണ് സുരേന്ദ്രൻ നിലപാട് ആവർത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
Advertisement
Next Article