For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നുമുതൽ നാല് ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യത

02:03 PM May 05, 2024 IST | Online Desk
വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നുമുതൽ നാല് ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യത
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന് ആശ്വാസമായി ഈ ആഴ്ച നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രധാനമായും കേരളത്തില്‍ മഴ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്. ഇന്നും തിങ്കളാഴ്ചയുമായി സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ മഴ ലഭിച്ചേക്കും.

Advertisement

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് ഇന്നും തിങ്കളാഴ്ചയും മഴയ്ക്കു സാധ്യതയുള്ളത്. ചൊവ്വാഴ്ച വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാല്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.