For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗുരുവായൂരില്‍ ഞായറാഴ്ച കല്യാണ മേളം

04:31 PM Sep 04, 2024 IST | Online Desk
ഗുരുവായൂരില്‍ ഞായറാഴ്ച കല്യാണ മേളം
Advertisement

ഗുരുവായൂര്‍: 345 വിവാഹങ്ങളാണ് ഗുരുവായൂരമ്പലനടയില്‍ നടത്താന്‍ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തുന്നത്.

Advertisement

ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെയും ബുക്കിങ്ങിന് സമയമുണ്ട്. അപ്പോഴേക്കും 350 കടക്കുമെന്നാണ് ദേവസ്വം കണക്കുകൂട്ടല്‍. കഴിഞ്ഞ കൊല്ലം ഓണക്കാലത്ത് നടന്ന 227 കല്യാണമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതാണ് ഈ വര്‍ഷം തിരുത്താന്‍ പോകുന്നത്.

ചിങ്ങ മാസത്തിലെ ഏറ്റവും അനുയോജ്യമായ ചോതി നക്ഷത്രം ഞായറാഴ്ച വരുന്നത് കൊണ്ടാണ് തിരക്കിത്ര ഏറിയതെന്ന് ജോതിഷികളും പറയുന്നു. നിലവില്‍ മൂന്ന് മണ്ഡപങ്ങളാണ് ഗുരുവായൂരില്‍ ഉള്ളത്. തിരക്കേറുമ്പോള്‍ അധികമായി ഒന്നുകൂടി വയ്ക്കും. ഇത്തവണത്തെ തിരക്ക് മറികടക്കാന്‍ കൂടുതല്‍ കരുതല്‍ എടുക്കണോ എന്ന് ആലോചിക്കുകയാണ് ദേവസ്വം. ഗതാഗത നിയന്ത്രണത്തിന് പൊലീസും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.