സപ്ലൈകോ അരിയുടെ പേര് മാറ്റി കെ- റൈസ് ഉടൻ വിപണിയിലെത്തും
05:51 PM Mar 06, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: കേന്ദ്രസർക്കാർ 29 രൂപയ്ക്ക് നൽകുന്ന ഭാരത് അരിക്ക് ബദലായി കേരളം കെ -റൈസ് എന്ന പേരിൽ പുതിയ ബ്രാൻഡ് അരി വിപണിയിലെത്തിക്കും. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് എന്ന പേരിൽ ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ റൈസ് പ്രതിമാസം 5 കിലോയാണു വിതരണം ചെയ്യുന്നത്. മൂന്നുതരം അരിയാണ് വിതരണം ചെയ്യുക. ജയ കിലോയ്ക്ക് 29 രൂപയ്ക്കും കുറുവ 30 രൂപയ്ക്കും മട്ട 30 രൂപയ്ക്കുമാണ് വിൽക്കുക.
Advertisement
Next Article