For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സപ്ലൈകോ വിലവര്‍ധനവ് ജനദ്രോഹപരം, തീരുമാനം പിൻവലിക്കണം: രമേശ് ചെന്നിത്തല

01:51 PM Sep 05, 2024 IST | Online Desk
സപ്ലൈകോ വിലവര്‍ധനവ് ജനദ്രോഹപരം  തീരുമാനം പിൻവലിക്കണം  രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ മറ്റൊന്നായി വിലവർദ്ധനവ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കല്ലെന്നും സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ളൈകോയെ ആശ്രയിക്കുന്നത്. അന്നന്നത്തെ ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനങ്ങളെ പിഴിഞ്ഞെടുക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനദ്രോഹപരമായ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.