Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്തിന്‍റെ കൈത്താങ്ങ്‌

10:23 AM Aug 07, 2024 IST | Online Desk
Advertisement

പോത്താനിക്കാട്: ശോചനീയാവസ്ഥയിലായ പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിന്‍റെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത്‌ സഹായമൊരുക്കും. 32.5 ലക്ഷം രൂപയുടെ പദ്ധതിയ്ക്കായാണ് തുടക്കത്തില്‍ ജില്ലാ പഞ്ചായത്ത്‌ മുന്നോട്ട് വരുന്നത്. പുനരധിവാസ കേന്ദ്രത്തിന്‍റെ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിച്ചു നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി 25 ലക്ഷം രൂപ നല്‍കും. 7.5 ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുതീകരണവും നടപ്പിലാക്കും. പിന്നീട് ഘട്ടം ഘട്ടമായി മറ്റു ക്രമീകരണങ്ങളും കൊണ്ടു വരുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് മനോജ്‌ മൂത്തേടന്‍ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ച് വ്യക്തമാക്കി. അംഗങ്ങളായ റാണിക്കുട്ടി ജോര്‍ജ്, റഷീദ സലീം, പഞ്ചായത്ത്‌ പ്രസിഡന്‍റ് സജി കെ. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ആശാ ജിമ്മി, പഞ്ചായത്ത്‌ അംഗങ്ങളായ ജോസ് വര്‍ഗീസ്, എന്‍.എം. ജോസഫ്, ജിനു മാത്യു, ഡോളി സജി, ഫിജിന അലി തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സാലി ഐപ്പ്, നിസാമോള്‍ ഇസ്മായില്‍ എന്നിവരും സന്നിഹിതരായി. 1986 – ല്‍ തുടങ്ങിയ പുനരധിവാസ കേന്ദ്രത്തിന് തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 2000 ത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റ് നിര്‍ത്തലാക്കിയതോടെയാണ് പോത്താനിക്കാട് അന്ധവനിത പുനരിധിവാസ കേന്ദ്രത്തിന്‍റെ ശനിദശ ആരംഭിക്കുന്നത്. നിലവില്‍ കാഴ്ചയില്ലാത്ത 24 വനിതകളും നാല് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഇവര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നിലനിന്നുപോകുന്നത്. പുനരധിവാസ കേന്ദ്രത്തിന്‍റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ജില്ലാ പഞ്ചായത്ത്‌ സഹായത്തിനായി മുന്നിട്ടിറങ്ങുന്നത്.

Advertisement

Tags :
news
Advertisement
Next Article