കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി
02:30 PM Mar 22, 2024 IST
|
Online Desk
Advertisement
കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ആവശ്യമാണ് കോടതി തള്ളിയത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി
Advertisement
രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. പ്രമാദമായ കേസ് അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി.
Next Article