Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുപ്രീം കോടതിവിധി: മന്ത്രി ആർ. ബിന്ദു രാജിവെച്ച് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് മാപ്പു പറയണം; അലോഷ്യസ് സേവ്യർ 

03:41 PM Nov 30, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് സർക്കാരിന്റെ ധാർഷ്‌ട്യത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഗോപിനാഥ്
രവീന്ദ്രനെ കണ്ണൂർ സർവകലാശാല
വിസിയായി വീണ്ടും നിയമിക്കണമെന്ന്
ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ആർ.
ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ
പദവിയിൽ തുടരാൻ അർഹതയില്ല. മന്ത്രി
രാജിവെച്ച് കേരളത്തിലെ വിദ്യാർത്ഥി
സമൂഹത്തോട് മാപ്പു പറയണമെന്നും
അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ഉന്നത
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്ക്കരിച്ച്
തച്ചുതകർക്കുന്ന നിലപാടാണ് സർക്കാർ
സ്വീകരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ
കുറ്റപ്പെടുത്തി.

Advertisement

Tags :
kerala
Advertisement
Next Article