Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൂര നഗരിയില്‍ എത്തിയത് ആംബുലന്‍സിലാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തട്ടിക്കയറി സുരേഷ് ഗോപി

04:21 PM Oct 29, 2024 IST | Online Desk
Advertisement

തൃശൂര്‍: പൂര നഗരിയില്‍ ആംബുലന്‍സില്‍ എത്തിയില്ല എന്ന പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാറിനില്‍ക്കാനാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് 'മൂവ് ഔട്ട്, മൂവ് ഔട്ട്' എന്ന് മാത്രമാണ് പറഞ്ഞത്.

Advertisement

പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അന്ന് താന്‍ പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നുമായിരുന്നു സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂരനഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

'പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം. പൂരം കലക്കല്‍ സിപിഎമ്മിന് ബൂമറാംഗ് ആകും. പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബിജെപി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല. കെ സുരേന്ദ്രന്‍ പറയുന്നതുപോലെ താന്‍ പൂരപ്പറമ്പില്‍ എത്തിയത് ആംബുലന്‍സിലല്ല', - എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാല്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ സുരേഷ് ഗോപിയുടെ വാദം തള്ളിയിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണെന്നും റൗണ്ട് വരെ വന്നത് തന്റെ കാറിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുരേഷ് ഗോപി പൂരനഗരിയില്‍ ആംബുലന്‍സിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Tags :
keralanewsPolitics
Advertisement
Next Article