Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജനവിരുദ്ധ നയങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് കയ്യും കെട്ടി നോക്കിയിരിക്കാൻ കോൺഗ്രസിന് കഴിയില്ല: കൊടിക്കുന്നിൽ സുരേഷ് എം പി

10:45 PM Jan 29, 2024 IST | Veekshanam
Advertisement

ന്യൂ ഡൽഹി:രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ നടത്തിയ പ്രസ്താവന, സകല ഫെഡറൽ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതും, കൃത്യമായ സംഘപരിവാർ അജണ്ടയുടെ പ്രകാശനവും ആണെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ വേണ്ടി കേന്ദ്ര സർക്കാരിൻ്റെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി പ്രസ്താവിച്ചു. 

Advertisement

മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ കോൺഗ്രസ്സ് അതിശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. 

യാതൊരു ചർച്ചയും കൂടാതെ ജനങ്ങളുടെ നേർക്ക് അടിച്ചേൽപ്പിച്ച കർഷക നിയമം, നോട്ട് നിരോധനം, പോലെയുള്ള 

 ജനവിരുദ്ധ നയങ്ങൾ മൃഗീയ ഭൂരിപക്ഷത്തിൻ്റെ മറവിൽ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് കയ്യും കെട്ടി നോക്കിയിരിക്കാൻ കോൺഗ്രസിന് കഴിയില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു . ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും അവരുടെ ആരാധനാലയങ്ങൾ അടിച്ചു തർകർക്കുകയും ചെയ്യുന്ന സംഘപരിവാർ അക്രമികൾക്ക് ഇന്ധനം നൽകുന്ന നിയമമായി പൗരത്വ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതോ, ക്രിസ്ത്യൻ,മുസ്ലിം ന്യൂനപക്ഷങ്ങൾ അവരുടെ ജനിച്ച മണ്ണിൽ അന്യരാക്കാപ്പെടുകയോ ചെയ്യുന്നത് ഒരിക്കലും കോൺഗ്രസ്സ് അംഗീകരിക്കില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.

Advertisement
Next Article